ഭണ്ഡാരത്തിലെ പണം മോഷണം പോയി

675

കാട്ടൂര്‍ : കാട്ടൂര്‍ ഇല്ലിക്കാട് ജുമാ മസ്ജിദില്‍ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷണം പോയി.മദ്രസയോട് ചേര്‍ന്നുള്ള ചെറിയ പള്ളിയിലെ ഭണ്ഡാരവും കുത്തി തുറന്നിട്ടുണ്ട്. ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. ഒരു മാസത്തോളമായി ഭണ്ഡാരം തുറന്നിട്ട്. നബി ദിനത്തോടനുബന്ധിച്ച് ഭണ്ഡാരത്തില്‍ കൂടുതല്‍ പണം ഉണ്ടാകുമെന്നാണ് സൂചന. കാട്ടൂര്‍ പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.

Advertisement