കണ്ണിന് കുളിരേകി കണികൊന്ന പുക്കൂന്ന കാലമായി.

1172

ഇരിങ്ങാലക്കുട : കേരളത്തിന്റെ ഔദ്യോതിക പുഷ്മായ കണികൊന്നകള്‍ പൂത്ത് തുടങ്ങി.പൂത്തുതളിര്‍ക്കുമ്പോള്‍ കുലകുലയായി തൂങ്ങിക്കിടക്കുന്ന മഞ്ഞപ്പൂക്കള്‍ വിഷുക്കണി വയ്ക്കുമ്പോള്‍ വിഷ്ണുഭഗവാന്റെ പൊന്നിന്‍ കിരീടമാകുന്നു എന്നാണ് സങ്കല്‍പം.പ്രകൃതിയുടെ ഉത്സവവും ആഘോഷവുമായ വിഷുവിന് കണിക്കൊന്നയെന്നും കര്‍ണ്ണികാരമെന്നും അറിയപ്പെടുന്ന സ്വര്‍ണ്ണവര്‍ണ്ണമുള്ള മഞ്ഞപ്പൂക്കള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷമെന്നാണ് പുരാണങ്ങളില്‍ കണികൊന്ന അറിയപ്പെടുന്നത്.സംസ്‌കൃതത്തില്‍ രാജവൃക്ഷ, സ്വര്‍ണ്ണമലരി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന കണിക്കൊന്ന നാടൊരുങ്ങും മുന്‍പേ വിഷുവിന്റെ വരവറിയിച്ച് പൂത്തുലഞ്ഞുകഴിയും. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. ഈ പൂക്കള്‍ക്ക് കണിക്കൊന്നയെന്ന പേര് ലഭിച്ചതുപോലും ഈ ആചാരത്തില്‍ നിന്നാണ്.വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ വനരാജാവായ ബാലിയെ ഒളിയമ്പിനാല്‍ കൊന്നത് കൊന്നമരത്തിന്റെ മരവില്‍ നിന്നാണെന്നും അതിനാല്‍ അന്ന് മുതല്‍ കൊന്നമരത്തെ ആളുകള്‍ ‘കൊന്ന’ എന്ന് വിളിച്ചു തുടങ്ങിയെന്നും പുരാണങ്ങളില്‍ പറയുന്നു. ഇതില്‍ വിഷമിച്ച് കൊന്ന തപസുചെയ്ത് ശ്രീരാമനെ പ്രത്യക്ഷനാക്കിയെന്നും, കൃഷ്ണാവതാരകാലം മുതല്‍ വിഷ്ണുവിന്റെ അംശമായി കൊന്നയെ ആളുകള്‍ പൂജിക്കുമെന്ന് കൊന്നമരത്തിന് ശ്രീരാമന്‍ വരം നല്‍കിയതായും കഥയുണ്ട്.കൊന്നപ്പൂക്കളാല്‍ അലങ്കരിച്ച കൃഷ്ണനെ കണികണ്ടാല്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും ഉണ്ടാകുമെന്നും, മേടപ്പുലരിയില്‍ വിഷുനാളില്‍ കാണുന്ന ഈകണിയുടെ ഫലം അടുത്ത ഒരുവര്‍ഷം ഉണ്ടാകുമെന്നാണ് വിശ്വാസം.പെയ്യാന്‍ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങള്‍ക്കു മുന്‍പുതന്നെ മണത്തറിയുവാന്‍ കണിക്കൊന്നയ്ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെന്‍സര്‍ (ജൈവ വിവേചന ഘ്രാണശക്തി) കണിക്കൊന്നയ്ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കള്‍ ആയുര്‍വ്വേദ വൈദ്യന്മാര്‍ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങള്‍ അകറ്റുമെന്നും ആയുര്‍വേദ വിധികളില്‍ പറയുന്നു.മരപ്പട്ടയെ ‘സുമരി’ എന്നു് പറയുന്നു ടാനിന്‍ ഉള്ളതുകൊണ്ട് തുകല്‍ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്. വടക്കു കിഴക്കേ ഇന്ത്യയില്‍ പുകയിലയുടെ രുചി വര്‍ദ്ധിപ്പിക്കാന്‍ ഫലത്തിനുള്ളിലെ പള്‍പ്പ് ഉപയോഗിക്കാറുണ്ട്. കൊന്ന യില്‍ കൊതുകിനെയും ലാര്‍വയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ഇത് നല്ലൊരു കൊതുക് നാശിനി കൂടിയാണ്

Advertisement