സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 7

110
Advertisement

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക്‌സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 7 നടക്കും. രണ്ടുവര്‍ഷമായി നിലവിലില്ലായിരുന്നസര്‍ക്കിള്‍ സഹകരണ ബാങ്കുകള്‍ക്ക് പുതു ജീവനാണ് തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറി അംഗം കെ .കെ .രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കെ .സി ഗംഗാധരന്‍ മാഷ് അധ്യക്ഷനായിരുന്നു കെ .കെ ഷെല്ലി രാജു പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു ഉല്ലാസ് കളക്കാട് പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു കെ കെ ഷെല്ലിചെയര്‍മാനും ഉല്ലാസ് കളക്കാട് സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു പി .കെ ശിവരാമന്‍ സ്വാഗതവും പി .എ ജോണി സ്വാഗതവും പറഞ്ഞു.

 

Advertisement