മുന്നോക്ക സമുദായ സർവ്വേ രീതി സുതാര്യമാകണം – വാര്യർ സമാജം

51

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുന്നതിനായി വിപുലമായ വിവര ശേഖരണം നടത്താൻ കമ്മീഷൻ നടത്തിയ സിറ്റിങ്ങിൽ വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ പങ്കെടുത്ത് കത്ത് നൽകി. പദ്ധതി സ്വാഗതാർഹമാണ് , എന്നാൽ സർവ്വേ നടത്താൻ കുടുംബ ശ്രീയെ ഏൽപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അറിയിച്ചു. സർക്കാർ അംഗീകൃത ഏജൻസികളെ കൊണ്ട് സുതാര്യമായി സർവ്വേ നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു് ഒരു പ്രഹസനമാക്കി മാറ്റാതിരിക്കാൻ ശ്രമിക്കണമെന്നും കമ്മീഷനോട് അഭ്യർത്ഥിച്ചു.

Advertisement