‘ തണല്‍ വീട് ‘ പദ്ധതിക്ക് തുടക്കമായി

107
Advertisement

ഇരിങ്ങാലക്കുട : ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മയുടെ നേതൃത്വത്തില്‍, ഫുഡ് ഫോര്‍ ഹംഗ്രി (FFH) എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിര്‍ധനരായ 14 കുടുംബങ്ങള്‍ക്ക് കിടപ്പാടം നിര്‍മ്മിച്ചു കൊടുക്കുന്ന ‘തണല്‍ വീട്’ പദ്ധതിക്ക് തുടക്കമായി.മുരിയാട് പഞ്ചായത്തിലെ കുന്നത്തറയില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട സബ് ജഡ്ജ് ജോമോന്‍ ജോണ്‍ തറക്കല്ലിട്ടു.മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍, പ്രതിപക്ഷ നേതാവ് ജസ്റ്റിന്‍ ജോണ്‍, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, ജീസ് ലാസര്‍, രെമിത് രാമകൃഷ്ണന്‍, ജോസ് വര്‍ഗ്ഗീസ്, മനോജ് കേളംപറമ്പില്‍, ഷെറിന്‍, ഫാബിന്‍, ലിതിന്‍ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.തണല്‍ വീടിനുള്ള അപേക്ഷാ ഫോറം ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മ പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി, FFH മാനേജിങ്ങ് ട്രസ്റ്റി അരുണ്‍ സിജോ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ അര്‍ഹതപ്പെട്ട 14 കുടുംബങ്ങളെയാണ് വിവിധ പഞ്ചായത്ത്/ നഗരസഭാ ഭരണ സമിതികളുടെ സഹായത്തോടെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുക.ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനാണ് ഇപ്പോഴത്തെ തീരുമാനം.

Advertisement