കേന്ദ്ര ഗവൺമെന്റ് നിയമങ്ങൾക്കെതിരെ കർഷകസംഘം പ്രതിഷേധിച്ചു

42

ഇരിങ്ങാലക്കുട :കോവിഡ് 19 മഹാമാരിയുടെ പാക്കേജിന്റെ മറവിൽ കേന്ദ്ര ഗവൺമെന്റ് കാർഷിക മേഖലയെ കുത്തക കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചതിനെതിരെ കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന സമരം എം ടി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഠാണാവ് BSNL ഓഫീസിനു മുൻപിൽ ടി ഡി ജോൺസന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ടി എസ് സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയതു.കാറളം താണിശ്ശേരി പോസ്റ്റ് ഓഫീസിനു മുൻപിൽ രവി വേതോടിയുടെ അദ്ധ്യക്ഷതയിൽ ഏരിയാ ട്രഷറർ പി വി ഹരിദാസും, പൊറത്തിശ്ശേരി മാടായിക്കോണം പോസ്റ്റ് ഓഫീസിനു മുൻപിൽ കെ ജെ ജോൺസന്റെ അദ്ധ്യക്ഷതയിൽ എം ബി രാജു മാസ്റ്ററും, പൂമംഗലത്ത് നെറ്റിയാട് പോസ്റ്റ് ഓഫീസിനു മുൻപിൽ കെ വി ജിനരാജ് ദാസിന്റെ അദ്ധ്യക്ഷതയിൽ വി എസ് ബൈജു ,പടിയൂരിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫീസിനു മുൻപിൽ ഭരതൻ കണ്ടേങ്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ അജിത പീതാംബരനും, വേളൂക്കര വെസ്റ്റിൽ നടവരമ്പ് പോസ്റ്റ് ഓഫീസിനു മുൻപിൽ എം എ അനിലന്റെ അദ്ധ്യക്ഷതയിൽ എൻ കെ അരവിന്ദാക്ഷൻ മാസ്റ്ററും ,വേളൂക്കര ഈസ്റ്റിൽ കൊറ്റനെല്ലൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ സി ടി ചാക്കുണ്ണിയുടെ അദ്ധ്യക്ഷതയിൽ കെ വി മോഹനനും, മുരിയാട് പോസ്റ്റ് ഓഫീസിനു മുൻപിൽ എ എം തിലകന്റെ അദ്ധ്യക്ഷതയിൽ പി ആർ ബാലനും, പുല്ലൂർ പോസ്റ്റ് ഓഫീസിനു മു ൻപിൽ ടി കെ ശശിയുടെ അദ്ധ്യക്ഷതയിൽ കെ ജി മോഹനൻ മാസ്റ്ററും, കരുവന്നൂർ ബംഗ്ലാവ് പോസ്റ്റ് ഓഫീസിനു മുൻപിൽ മോഹനൻ കുറ്റാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ വിഷ്ണുപ്രഭാകരനും ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട ഏരിയായിൽ 11 കേന്ദ്രങ്ങളിൽ സമരം നടന്നു.

Advertisement