ഒരു ലക്ഷം രൂപയുടെ സമ്മങ്ങളുമായി വിജ്ഞാന്‍സ് വിജയപഥം

94

ഇരിങ്ങാലക്കുട : വിജ്ഞാന്‍സ് യൂണിവേഴ്‌സിറ്റി മലയാള മനോരമയുടെ സഹകരണത്തോടെ പ്ലസ് 2 വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന വിജയപഥം മത്സരം ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ചു സംഘടിപ്പിച്ചു. പങ്കെടുക്കുന്ന ഓരോ സ്‌കൂളുകളില്‍ നിന്നും പത്തുപേരടങ്ങുന്ന ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തു. ക്വിസ്, പ്രസംഗം, ലളിതകലാ എന്നിങ്ങനെ 3 വിഭാഗങ്ങളില്‍ വിദ്യര്‍ഥികള്‍ പങ്കെടുത്തു. കേരളത്തിലെ 7 സ്ഥലങ്ങളില്‍ നടക്കുന്ന വിജയപഥം മത്സരങ്ങളില്‍ നിന്നും 2 ടീമുകള്‍ വീതം ഗ്രാന്‍ഡ് ഫിനാലെയിലേക്കു തിരഞ്ഞെടുക്കും. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ട്രോഫിയുമാണ് നല്‍കുന്നത്. കൂടാതെ വിജ്ഞാന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടുകൂടി ഉപരിപഠന അവസരവും ഉണ്ടായിരിക്കുന്നതാണ്. ഒരു സ്‌കൂളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. റീജണല്‍ മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനം 3000 രൂപ രണ്ടാം സമ്മാനം 2000 രൂപ. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സ്‌കൂള്‍ അധികൃതര്‍ ഈ നമ്പറില്‍ വിളിക്കൂക 7356606922.

Advertisement