തുറവന്‍കാട് സ്‌ക്കൂളില്‍ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

110
Advertisement

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലുള്‍പ്പെടുത്തി മുരിയാട് പഞ്ചായത്തിന്റെ സഹകരണത്തോടെ തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂളില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ തോമസ് തത്തംപിളളി അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്തംഗം തോമസ് തൊകലത്ത്, പ്രധാനധ്യാപിക സി. ജെസ്റ്റ, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, വൈസ് പ്രസിഡന്റ് ശാന്തി കൃഷ്ണ, എസ്എസ് ജി മെമ്പര്‍ കെ. കെ. വിശ്വനാഥന്‍, ജെ.ഇ കെ. ആര്‍. അനീഷ് എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ ആണ് പദ്ധതി നിര്‍വ്വഹണം നടത്തിയത്.

Advertisement