കള്ളുഷാപ്പുകൾക്ക് അനുമതി ലഭിച്ചെങ്കിലും തുറന്നത് വളരെ കുറച്ച്

83

ഇരിങ്ങാലക്കുട :ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്നിരുന്ന കള്ള് ഷാപ്പുകൾ ഇന്ന് തുറക്കാൻ അനുമതി ലഭിച്ചെങ്കിലും ഇരിങ്ങാലക്കുട റേഞ്ചിൽ തുറന്ന് പ്രവർത്തിച്ചത് നാമമാത്രമായ ഷാപ്പുകൾ മാത്രം .ചെത്ത് തൊഴിലാളികൾ കള്ള് എത്തിക്കുന്ന ഷാപ്പുകൾ മാത്രമാണ് ഇന്ന് തുറന്നത് . കരാറുകാർ എത്താത്തതും , കള്ള് കിട്ടാനുള്ള ക്ഷാമവുമാണ് തുറന്ന് പ്രവർത്തിക്കാനുള്ള തടസ്സമെന്നാണ് ഷാപ്പ് ജീവനക്കാർ പറയുന്നത്. ലോക്ക്ഡൗൺ നിബന്ധന പ്രകാരം ഷാപ്പുകൾ രാവിലെ 9 മണി മുതൽ വൈകീട്ട് 7 വരെ തുറക്കാനാണ് അനുവാദമുള്ളത്. ഷാപ്പുകളിൽ ഇരുന്ന് കഴിക്കാൻ അനുവാദമില്ല, പാഴ്‌സൽ മാത്രമായി കള്ള് കൊടുക്കാം ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വാങ്ങാനുള്ള അനുമതിയാണ് നിലവിൽ ഉള്ളത്. പല ഷാപ്പുകൾക്ക് മുൻപിലും പ്രതീക്ഷയോടെ കുപ്പിയുമായി വന്നവർക്ക് നിരാശ ആയിരുന്നു ഫലം .

Advertisement