പുല്ലൂര്‍ സെന്റില്‍ പ്രതിഷേധ ധര്‍ണ്ണയും, പൊതു യോഗവും നടത്തി

158

 

ഇരിങ്ങാലക്കുട : കര്‍ഷക വിരുദ്ധമായ ആര്‍.സി.ഇ.പി കരാറിനെതിരെ കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ സെന്റില്‍ പ്രതിഷേധ ധര്‍ണ്ണയും, പൊതു യോഗവും നടത്തി. കരാള്‍ ഒപ്പിടുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടി കര്‍ഷകസംഘം തൃശ്ശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എസ്.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ദിവാകരന്‍, ഹരിദാസ് പട്ടത്ത്, പി.ആര്‍.ബാലന്‍, ജിനരാജദാസന്‍, എന്‍.കെ.അരവിന്ദാക്ഷന്‍, കെ.ജെ.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement