കിടപ്പു രോഗികളെ സഹായിക്കാൻ ആർദ്രം പുല്ലൂർ മേഖലാ കമ്മിറ്റി

56

പുല്ലൂർ: കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ശേഖരിച്ച് പുല്ലൂർ മേഖലാ കമ്മിറ്റി ഏരിയ കമ്മിറ്റിക്ക് കൈമാറി . പുല്ലൂരിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ അഡ്വ. കെ ആർ വിജയ ഏറ്റുവാങ്ങി. ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി, ആർദ്രം മേഖലാ രക്ഷാധികാരി കെ.ജി മോഹനൻമാസ്റ്റർ, പഞ്ചായത്ത് അംഗം മണി സജയൻ തുടങ്ങിയവർ സംസാരിച്ചു. അജിത രാജൻ അധ്യക്ഷത വഹിച്ചു. പിസി പീതാംബരൻ സ്വാഗതവും ശശി ടി.കെ നന്ദിയും പറഞ്ഞു.

Advertisement