പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അമ്പ് തിരുന്നാളിന് കൊടിയേറി.

353
Advertisement

ജനുവരി 19,20 തിയ്യതികളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത് .19 ശനിയാഴ്ച രാവിലെ 7 മണിക്ക് കുര്‍ബ്ബാന ,ലദീഞ്ഞ് ,നൊവേന തുടര്‍ന്ന് രൂപം എഴുന്നെള്ളിപ്പും,തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പും ഉണ്ടായിരിക്കും.വൈകീട്ട് 7 മണിക്ക് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് എഴുന്നെള്ളിപ്പ് പള്ളിയില്‍ സമാപിക്കും.തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന .ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുന്നാള്‍ പ്രദക്ഷിണം .തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് വര്‍ണ്ണമഴ ഉണ്ടായിരിക്കും.ജനുവരി 21 തിങ്കളാഴ്ച മരിച്ചവര്‍ക്കുള്ള ഓര്‍മ്മദിനമായി രാവിലെ 6.30 ന് കുര്‍ബ്ബാനയും ഒപ്പീസും ഉണ്ടായിരിക്കും.