തൃശ്ശൂര്‍ ജില്ലാ ബില്‍ഡിംങ്ങ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി .ഐ. ടി .യു) സമ്മേളനം സമാപിച്ചു

85
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ല ബില്‍ഡിംങ്ങ് & കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഇരിങ്ങാക്കുട ഏരിയാ സമ്മേളനം സി.ഡബ്ല്യൂ.എസ് ദേശീയ സെക്രട്ടറി ഷീല അലക്‌സ് ഉദ്ഘാടനം ചെയ്തു. സെന്റ്:സെബാസ്റ്റ്യന്‍ ആംഗ്ലോ-ഇന്ത്യന്‍ യുപി സ്‌കൂള്‍ പടിയൂരില്‍ വച്ച് നടന്ന സമ്മേളനത്തില്‍ സി. ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.എ ഗോപി, പ്രസിഡണ്ട് വി.എ മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . പി.എ രാമാനന്ദന്‍ സ്വാഗതവും സി.എ ശിവദാസ് നന്ദിയും രേഖപ്പെടുത്തി സമ്മേളനത്തില്‍ ഭാരവാഹികളായി പ്രസിഡണ്ട് – ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി – ലതാ ചന്ദ്രന്‍, ട്രഷറര്‍ – എ.ബി ബാലകൃഷ്ണന്‍ എന്നിവരെയും തെരഞ്ഞെടുത്തു

Advertisement