ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

718
Advertisement

ഇരിങ്ങാലക്കുട : തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ഡി.വൈഎഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ഭക്ഷണ പൊതി ശേഖരിക്കുന്ന പ്രവര്‍ത്തനത്തിനിടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കരിമ്പനക്കല്‍ രാമന്‍ മകന്‍ സതീഷ് (36) ആണ് മരണപ്പെട്ടത് . ഭക്ഷണ പൊതികള്‍ ശേഖരിച്ച് കഴിഞ്ഞ് ഭക്ഷണം കയറ്റുന്നതിനായി വാഹനം വൃത്തിയാക്കാന്‍ പാടത്ത് പോയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.