വാരിയർ സമാജം സംസ്ഥാന സമ്മേളനം – സ്വാഗത സംഘം രൂപീകരിച്ചു

39

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം സംസ്ഥാന സമ്മേളനം മെയ് 28, 29 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.വി.ശങ്കരവാരിയർ അധ്യക്ഷത വഹിച്ചു. സി.ബി.എസ്. വാരിയർ, പി.പി.ഗോവിന്ദ വാര്യർ, എം.ഉണ്ണികൃഷ്ണ വാര്യർ, പി.വി.മുരളീധരൻ, സി. രാജശേഖര വാര്യർ, എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: എം.വി.ശങ്കരവാരിയർ (ചെയർമാൻ), സി.ബി.എസ്. വാരിയർ (ജനറൽ കൺവീനർ), എ.സി. സുരേഷ് (കൺവീനർ), സി. രാജശേഖരവാരിയർ (ഫിനാൻസ് കൺവീനർ). 101 അംഗ സംഘാടക സമിതി രൂപീകരിക്കപ്പെട്ടു.

Advertisement