കെ.മോഹന്‍ദാസ്’ കപട്യമില്ലാത്ത നേതാവ്; തോമസ് ഉണ്ണിയാടന്‍

311
Advertisement

ആളൂര്‍: കാപട്യമില്ലാത്ത ജനകീയ നേതാവായിരുന്നു കെ.മോഹന്‍ദാസെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.മുന്‍ എംപി കെ.മോഹന്‍ദാസിന്റെ 23-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ അധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോള്‍, കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ.ജോസഫ്, പോള്‍ കോക്കാട്ട്, സോമന്‍ ചിറ്റേത്ത്, റോക്കി ആളൂക്കാരന്‍, മിനി മോഹന്‍ദാസ്, വര്‍ഗീസ് മാവേലി, ജോസ് അരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.ജി.സുനിതയെ ആദരിച്ചു.

 

Advertisement