പൗരത്വ നിയമദേദഗതിക്കെതിരെ വിളംബര മനുഷ്യ ശൃംഖല

102

മാപ്രാണം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി എല്‍.ഡി.എഫ് ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍,ഭരണ സമിതി അംഗങ്ങള്‍,ബാങ്കിന്റെ കീഴില്‍പ്രവര്‍ത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് മാപ്രാണം സെന്ററില്‍ വിളംബര മനുഷ്യശൃംഖല തീര്‍ത്തു. സി.ഐ. ടി.യു ഇരിങ്ങാലക്കുട ഏരിയാ പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.സി.ഇ.യു.ഏരിയാ സെക്രട്ടറി ഇ.ആര്‍.വിനോദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എം.ബി.രാജു,ഐ. ആര്‍.ബൈജു,ധന്യ ഉണ്ണികൃഷ്ണന്‍ ,പി.എസ്.വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement