Monday, May 25, 2026
24.9 C
Irinjālakuda

തൃശൂർ ജില്ലയിൽ 326 പേർക്ക് കൂടി കോവിഡ്;142 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വെളളിയാഴ്ച (18/09/2020) 326 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2553 ആണ്. തൃശൂർ സ്വദേശികളായ 45 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8009 ആണ്. 5376 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.  ജില്ലയിൽ സമ്പർക്കം വഴി 319 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ:  കല്ല്യാൺ  തൃശൂർ -2, എലൈറ്റ് ക്ലസ്റ്റർ- 2, ജൂബിലി തൃശൂർ ആരോഗ്യ പ്രവർത്തകർ -1,    കെ.എം.ജെ  -1, വാഴച്ചാൽ -2, മറ്റ് സമ്പർക്ക കേസുകൾ – 299. ആരോഗ്യ പ്രവർത്തകർ -7,  വിദേശത്തുനിന്ന് എത്തിയവർ-2, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-5 എന്നിവർക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 23 പുരുഷൻമാരും 20 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12  ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.
 1 ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 143
 2 സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-35
 3 എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -36
4 കില ബ്ലോക്ക് 1  മുളങ്കുന്നത്തുകാവ് -54
5 കില ബ്ലോക്ക് 2  മുളങ്കുന്നത്തുകാവ് – 38
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-212
7 വിദ്യ സി.എഫ്.എൽ.ടി.സി  ബ്ലോക്ക് 1 വേലൂർ-94
8 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-164
9 സി.എഫ്.എൽ.ടി.സി കൊരട്ടി – 96
10 പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 273
11 എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ -44
12 ജി.എച്ച് തൃശൂർ -17
13 കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -31
14 ചാവക്കാട് താലൂക്ക് ആശുപത്രി -26
15 ചാലക്കുടി  താലൂക്ക് ആശുപത്രി -17
16 കുന്നംകുളം താലൂക്ക് ആശുപത്രി -12
17 ജി.എച്ച് . ഇരിങ്ങാലക്കുട -18
18 ഡി .എച്ച്. വടക്കാഞ്ചേരി -0
19  അമല ആശുപത്രി-6
20  ദയ ജനറൽ ആശുപത്രി-0
21  ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ  -35
22  മദർ ആശുപത്രി -2
23 സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2
24 എലൈറ്റ്  ഹോസ്പിറ്റൽ തൃശൂർ  -25
25 ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -1
26 രാജാ ആശുപത്രി ചാവക്കാട് – 1
27 ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 5
28 സി.എഫ്.എൽ.ടി.സി നാട്ടിക -106.
734  പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 10029 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 232  പേരേയാണ്   ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.  മൊത്തം 1983 സാമ്പിളുകളാണ് വെളളിയാഴ്ച പരിശോധിച്ചത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img