സംസ്‌കൃത ദിനാചരണത്തില്‍ നടവരമ്പ് ഗവ.സ്‌കൂളിന് പുരസ്‌കാരം

104
Advertisement

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ സംസ്‌കൃതദിനാചരണ ഭാഗമായി എല്ലാ ഗവ. സ്‌കൂളിലും നടത്തിയ സംസ്‌കൃതം ഷോട്ട് ഫിലിം മത്സരത്തില്‍ ഇരിങ്ങാലക്കുട നടവരമ്പ് സ്‌കൂളിന് മൂന്നാം സ്ഥാനവും, സംസ്‌കൃതം സ്‌കിറ്റിന് രണ്ടാം സ്ഥാനവും ലഭിച്ചു. നടവരമ്പ് സ്‌കൂളില്‍ വെച്ച് നടന്ന അനുമോദന യോഗത്തില്‍ കാലടി ശ്രീശങ്കരാ കോളേജ് വൈസ്.ചാന്‍സലര്‍ ഡോ.ധര്‍മ്മരാജന്‍ പി.കെ. പുരസ്‌കാരം നല്‍കി അനുമോദിച്ചു.