അഗതിരഹിത കേരളം പദ്ധതിക്ക് പൂമംഗലം പഞ്ചായത്തില്‍ തുടക്കമായി

127
Advertisement

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്. അഗതിരഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനവും പോഷകാഹാരകിറ്റ് വിതരണവും നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ് അധ്യക്ഷനായിരുന്നു. സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മഞ്ജു വിജേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കവിത സുരേഷ്, ഈനാശു പല്ലിശ്ശേരി, പഞ്ചായത്തംഗം കത്രീന ജോര്‍ജ്ജ്, സെക്രട്ടറി എന്‍.ജി. ദിനേശന്‍, സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി രഞ്ജിത്ത് എം.ആര്‍., കോ-ഓര്‍ഡിനേറ്റര്‍ ഹിമ എന്നിവര്‍ സംസാരിച്ചു.

 

Advertisement