ടി.എന്‍ നമ്പൂതിരി അവാര്‍ഡ് കെെമാറി

47
Advertisement

ഇരിങ്ങാലക്കുട :സ്വാതന്ത്ര്യ സമരസേനാനിയും, സി.പി.ഐ നേതാവുമായിരുന്ന ടിഎന്‍ നമ്പൂതിരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വാദ്യകലാകാരന്‍ തൃക്കൂര്‍ സജീഷിന് വേണ്ടി ഹരിതംമുരളി സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണിയില്‍ നിന്നും ഏറ്റുവാങ്ങി.അവാര്‍ഡ് തുക കെ ശ്രീകുമാറും,ടി എന്‍ നമ്പൂതിരിയുടെ കുടുബം നല്‍കുന്ന ചികിത്സാസഹായം ജില്ലാ പഞ്ചായത്ത് വെെസ്പ്രസിഡണ്ട് എന്‍ കെ.ഉദയപ്രകാശും,കെആര്‍ തമ്പാന്‍ സ്മാരകട്രസ്റ്റിന്റെ സഹായം അഡ്വ. രാജേഷ് തമ്പാനും,കെെമാറി. ടി എന്‍ നമ്പൂതിരിയുടെ മകന്‍ ദേവദാസ് പങ്കെടുത്തു.അവാര്‍ഡ് ജേതാവ് സജീഷ് കരള്‍രോഗബാധിതനായി ചികിത്സയില്‍ കഴിയുകയാണ്.

Advertisement