ശ്രീനാരായണ ജയന്തി സാഹിത്യ മത്സരങ്ങള്‍

101
Advertisement

ഇരിങ്ങാലക്കുട:സി.ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖില കേരള ശ്രീനാരായണ ജയന്തിസാഹിത്യ മത്സരങ്ങള്‍ എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് നടന്നു.സംസ്ഥാന അദ്ധ്യാപകഅവാര്‍ഡ് ജേതാവും,എസ്.എന്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാളുമായ കെ.ജി സുനിത ഉദ്ഘാടനം ചെയ്തു.ദിവ്യ.ഐ ആമുഖ പ്രഭാഷണം നടത്തി. ശ്രീനാരായണ ധര്‍മ്മസംഘം പ്രചാരകനായ കൃഷ്ണാനന്ദ ബാബു സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് മായ. കെ, കവിത പി. വി എന്നിവര്‍
പ്രസംഗിച്ചു. അജയ്‌ഘോഷ്, ടി.ടി.ഐ പ്രിന്‍സിപ്പാള്‍ എ.ബി മൃദുല,എല്‍. പി ഹെഡ്മിസ്ട്രസ് പി എസ് ബിജുന എന്നിവരും സന്നിഹിതരായിരുന്നു.

 

Advertisement