സിഐഎസ്സിഇ കേരളനോര്‍ത്ത് സോണ്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍

169

ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ സിഐഎസ്സിഇ കേരളനോര്‍ത്ത് സോണ്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍വെച്ച് ജൂലൈ 22,23 തിയതികളില്‍ നടത്തപ്പെടുന്നു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഫാ.സണ്ണി പുന്നേലിപ്പറമ്പില്‍ സിഎംഐ സ്വാഗതം ചെയ്തു. പി.ടി.ഡബ്ല്യൂഎ പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജൂനിയര്‍ ടീമംഗങ്ങളായ സെന്റ് കാതറിന്‍സ് വെള്ളാഞ്ചിറയും, ക്രൈസ്റ്റ് വിദ്യാനികേതനും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ ജേതാക്കളായി.

Advertisement