ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നായയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭാ റവന്യൂവിഭാഗം ജീവനക്കാരിയായ ശാലിനി

75

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നായയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭാ ജീവനക്കാരി. റവന്യൂവിഭാഗം ജീവനക്കാരിയായ ശാലിനിയാണ് നായയുടെ സംരക്ഷണം ഏറ്റെടുത്തത്.കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ബസ് സ്റ്റാൻഡിന്റെ പഴയ ബിൽഡിങ്ങിൽ എം.എൽ.എ. ഓഫീസിന് മുന്നിൽ നായയെ കണ്ടെത്തിയത്.കൗൺസിലർ സന്തോഷ് ബോബൻ നായയെക്കുറിച്ച് നഗരസഭയുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തതോടെയാണ് ശാലിനി നായയെ ഏറ്റെടുക്കാൻ സന്നദ്ധയായി എത്തിയത്.നായയ്ക്ക് വാക്‌സിൻ നൽകിയശേഷം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നഗരസഭാ ചെയർപേഴ്‌സൺ സോണിയാ ഗിരി നായയെ ശാലിനിക്ക് കൈമാറി. നഗരസഭാ കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement