പത്തു രൂപക്ക് ക്യാന്‍സര്‍

1011
Advertisement

ഇരിങ്ങാലക്കുട : മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ് ഇപ്പോള്‍. തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്. അതും വെറും ”പൊരിപ്പന്‍ തട്ടുകടകള്‍”, നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍ ചെയ്യുന്നത്. വൈകുന്നരങ്ങളില്‍ ഇടറോഡുകളിലെ ഉന്തുവണ്ടിക്കടകളുടെ മുന്നില്‍ വല്ലാത്ത തിരക്കാണ്. പത്തുരൂപക്കുള്ള ബജ്ജികള്‍ വാങ്ങാന്‍… പരിപ്പ് വട, ഉഴുന്നുവട, ഉള്ളിവട, മുട്ട വട, പപ്പട വട, മുളക് വട, കാബേജ് വട, പിന്നെ ബജികള്‍…. എല്ലാം ലിക്വിഡ് പാരഫിന്‍ അഥവാ മിനറല്‍ ഓയില്‍ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ ആണ് വറുത്തെടുക്കുന്നതെന്നോര്‍ക്കണം… അറിഞ്ഞുകൊണ്ട് നമ്മള്‍ കാന്‍സര്‍ എന്നാ മഹാരോഗത്തെയാണ് ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞു വീട്ടിലേക്കു കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കുക. തട്ടുകടക്കാര്‍ കാശുണ്ടാക്കുന്നു. ഇതില്‍ നിന്ന് നമുക്ക്് ഉണരാം.

Advertisement