വ്യത്യസ്തയാര്‍ന്ന അധ്യാപകദിനാഘോഷങ്ങളുമായി സെന്റ് ജോസഫ്‌സിലെ എന്‍എസ്എസ് യൂണിറ്റുകള്‍

235
Advertisement

ഇരിങ്ങാലക്കുട : സെപ്തംബര്‍ 5 അധ്യാപകദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരെ ആദരിക്കുന്ന ചടങ്ങ് നടന്നു. സീറോ മലബാര്‍ കുടുംബകൂട്ടായ്മ സിനഡ് ഡയറക്ടര്‍ ഫാ.ഡോ.ലോറന്‍സ് തൈക്കാട്ടില്‍ അധ്യാപകദിന സന്ദേശം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. ഇസബെല്‍ ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി.എ., ഡോ.ബിനുടി.വി., എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരോടുള്ള ആദരസൂചകമായി ആശംസാകാര്‍ഡ് വിതരണവും പേപ്പര്‍ പേന വിതരണവും നടത്തി.

Advertisement