സോപാനം ആയുര്‍വേദ ആശുപത്രിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു

269
Advertisement

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനമായ മെയ് അഞ്ചിന് ഇരിങ്ങാലക്കുട നടവരമ്പിലെ സോപാനം ആയുര്‍വേദ ആശുപത്രിയുടെയും സോപാനം കോളേജ് ഓഫ് ആയുര്‍വേദയുടെയും ആഭിമുഖ്യത്തില്‍ വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്റെ സാന്നിധ്യത്തില്‍ വിവിധയിനം ഔഷധ സസ്യങ്ങള്‍ ആശുപത്രി പരിസരത്തു നടുകയുണ്ടായി. പ്രസ്തുത പരിപാടിയില്‍ ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ മാര്‍ട്ടിന്‍ .പി.പോള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രൂണിയ കുരുവിള, ജനറല്‍ മാനേജര്‍ ഷൈന്‍ കുമാര്‍, സ്റ്റാഫുകള്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ , കുട്ടിരിപ്പുകാര്‍, വിദേശികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Advertisement