കാറളം ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം

66

കാറളം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് പഞ്ചായത്ത് ഭരണസമിതി പ്രസിദ്ധീകരിക്കുന്ന വികസന രേഖയുടെ പ്രകാശനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് വി.എ മനോജ് കുമാർ മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് സുനിതാ മനോജ് സ്വാഗതവും സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ടി.പ്രസാദ്, രമരാജൻ, പ്രമീള ദാസൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് ബാബു, ബ്ലോക്ക് അംഗം മല്ലിക ചാത്തുക്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ ധനേഷ് ബാബു, ഷൈജവെട്ടിയാട്ടിൽ, വി.ജി.ശ്രീജിത്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷീല എം.ബി നന്ദി പ്രകാശിപ്പിച്ചു.

Advertisement