Monthly Archives: April 2019
മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ റോഡില്‍ നിറയെ കോഴിവേസ്റ്റ് : യാത്ര ദുഷ്‌ക്കരമെന്ന് നാട്ടുകാര്‍
മാപ്രാണം : ചാത്തന്‍ മാസ്റ്റര്‍ റോഡില്‍ സാമൂഹ്യദ്രോഹികള്‍ നിറയെ കോഴിവേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നു.റോഡിന്റെ അരികില്‍ ഇരുവശങ്ങളിലും പലയിടങ്ങളിലായി ഇടവിട്ട് ഇടവിട്ടാണ് കോഴിവേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നത്.ഓരോ ആഘോഷങ്ങള്‍ കഴിഞ്ഞുവരുന്ന ദിനങ്ങളില്‍ ഇത്തരം വേസ്റ്റ് നിക്ഷേപങ്ങള്‍ പതിവാണ്.ദുര്‍ഗന്ധം വമിക്കുന്നതും...
ഇന്ന് പെസഹാ : ഇരിങ്ങാലക്കുട കത്തീഡ്രല്‍ പളളിയില്‍ കാല്‍കഴുകള്‍ ശുശ്രൂഷ നടന്നു
ഇരിങ്ങാലക്കുട : വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കികൊണ്ട് ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയുമായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം കൂടിയാണ് പെസഹാ ആചരണം. ഇരിങ്ങാലക്കുട...
കടുത്ത വേനലില്‍ കാട്ടു തീക്കെതിരെ ബോധവല്‍ക്കരണ റാലി
നടവരമ്പ് : ഗവ .മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS വിദ്യാര്‍ത്ഥികള്‍ ,വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനുമായി സഹകരിച്ചുകൊണ്ടു വാഴച്ചാലില്‍ കാട്ടു തീക്കെതിരെ ബോധവല്‍ക്കരണ റാലി നടത്തി .വിനോദ സഞ്ചാരികള്‍ അധികമായി...
കമ്മ്യൂണിസ്റ്റുകാരെ ദേശഭക്തി പഠിപ്പിക്കേണ്ടതില്ല – ആര്‍. തിരുമലൈ
ഇരിങ്ങാലക്കുട : ഇന്ത്യയുടെ സ്വാതന്ത്രസമരക്കാലത്തൊന്നും സമരമുഖത്തില്ലാതിരുന്നവര്‍ പിന്നീട് വല്ലാത്ത ദേശഭക്തി ചമയുകയും മറ്റുളളവരെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന കപടഭക്തര്‍, കമ്മ്യൂണിസ്റ്റുകാരെ ദേശഭക്തി പഠിപ്പിക്കേണ്ടതില്ലെന്ന് എ.ഐ. വൈ .എഫ് ദേശീയ സെക്രട്ടറി ആര്‍ തിരുമലൈ....
പുല്ലൂര്‍ ഊരകത്ത് വൃദ്ധയെ കാണാതായി
ഇരിങ്ങാലക്കുട- ഏപ്രില്‍ 16 ാം തിയ്യതി ഉച്ചയ്ക്ക് 12.30 ഓടെ യാണ് പുല്ലൂര്‍ ഊരകം ചങ്കരത്ത് വീട് തങ്ക ക്യഷ്ണന്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത് . ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഒന്നും പറയാതെ...
സെന്റ് ജോസഫ് കോളേജില്‍ ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്കും അപേക്ഷക്ഷണിക്കുന്നു
സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്കുമായി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഏപ്രില്‍ 29 ാം തിയ്യതി മുതല്‍ മെയ് 3 വരെ നടത്തുന്ന ശില്പശാല...
പുല്ലൂര്‍ ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പില്‍ ലാസര്‍ ഭാര്യ അന്നം (90) നിര്യാതയായി
പുല്ലൂര്‍ ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പില്‍ ലാസര്‍ ഭാര്യ അന്നം (90) നിര്യാതയായി
സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍
മക്കള്‍ -റോസിലി, എല്‍സി, ജോയി, റപ്പായി, ജോസഫ്,...
ഓയ്‌ക്കോസ് 2019 കത്തീഡ്രല്‍ യുവജനസംഗമം
ഇരിങ്ങാലക്കുട- സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഗമം ഓയ്‌ക്കോസ് 2019 കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് പ്രശസ്ത് സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച...
കര്‍ക്കിടത്തിലെ ഇല്ലം നിറയ്ക്ക് ഇത്തവണയും സംഗമേശ്വന്റെ സ്വന്തം ഭൂമിയില്‍ വിളവെടുത്ത നെല്‍കതിരുകള്‍ ;കരനെല്‍കൃഷിക്കായുള്ള വിത്തുകള്‍ വിതച്ചു
ഇരിങ്ങാലക്കുട-കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് സംഗമേശ്വന്റെ സ്വന്തം ഭൂമിയില്‍ വിളവെടുത്ത നെല്‍കതിരുകള്‍.വര്‍ഷങ്ങളായി ഇല്ലംനിറയ്ക്കാവശ്യമായ നെല്‍കതിരുകള്‍ വര്‍ഷങ്ങളായി പണം കൊടുത്ത് പുറത്തുനിന്നാണ് കൊണ്ടുവരാറുണ്ടായിരുന്നത്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് യു. പ്രദീപ് മേനോന്‍...
കാക്കാത്തിരുത്തി പുഴയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
ഇരിങ്ങാലക്കുട- ബുധനാഴ്ച രാവിലെയോടെ കാക്കാത്തിരുത്തി പുഴയില്‍ നിന്ന് മദ്ധ്യവയസ്സനെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് പുഴയില്‍ നിന്നും കണ്ടെത്തിയത്.എത്ര ദിവസം പഴക്കമുള്ളതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രൗണ്‍ കളറുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്...
പ്രഗത്ഭര്‍ക്കൊപ്പം മൃദംഗത്തില്‍ അരങ്ങേറ്റം കുറിച്ച് ആര്യനും ഹരിഗോവിന്ദും
ഇരിങ്ങാലക്കുട- മൃദംഗത്തിന്റെ ഇടം തലയിലും വലംതലയിലും കുടികൊള്ളുന്ന കാലമൗനത്തെ പൊന്‍വിരലുകള്‍കൊണ്ട് തുയിലുണര്‍ത്തുന്ന കൊരമ്പ് മൃദംഗകളരിയിലെ ആര്യന്‍ ഷാജനും , ഹരിഗോവിന്ദ് ആര്‍മേനോനും ജുഗല്‍ബന്ധിക്ക് മൃദംഗത്തില്‍ പക്കമേളം വായിച്ചുകൊണ്ടു അരങ്ങേറ്റം കുറിച്ചു. ഇരിങ്ങാലക്കുട കെ...
ഈസ്റ്റര്‍ – പ്രതീക്ഷയുടെ തിരുനാള്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഉയിര്‍പ്പ് തിരുനാളിന്റെ ഹൃദ്യമായ മംഗളങ്ങള്‍ ഏറ്റവും സ്നേഹത്തോടെ ഏവര്‍ക്കും നേരുന്നു. ഉത്ഥിതനായ ക്രിസ്തു പ്രദാനം ചെയ്യുന്ന സമാധാനവും സന്തോഷവും എല്ലാവര്‍ക്കും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. മഹാന്മാരുടെ കൊട്ടിയടയ്ക്കപ്പെട്ട നിത്യസ്മാരകങ്ങളായ കല്ലറകള്‍ പോലെയല്ല ക്രിസ്തുവിന്റെ ശവകുടീരം....
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്വേത കെ. സുഗതന് അനുമോദനം നല്‍കി
ഇരിങ്ങാലക്കുട- സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ശ്വേത കെ സുഗതന് ഇരിങ്ങാലക്കുട പോസ്റ്റര്‍ റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി.ഇരിങ്ങാലക്കുട ഹെഡ്മാസ്റ്റര്‍ രേഷ്മ ബിന്ദു അധ്യക്ഷത വഹിച്ചു.പോസ്റ്റര്‍ സൂപ്രണ്ട് വി...
വ്യത്യസ്തമായ പരിപാടികളുമായി വിദ്യാര്‍ത്ഥികള്‍ പ്രചാരണത്തില്‍
ഇടതുപക്ഷ വിദ്യാര്‍ത്ഥി മുന്നണിയുടെ നേതൃത്ത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഃരാജാജി മാത്യൂ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ചുവന്ന തൊപ്പികളും രാജാജിയുടെ കട്ട്ഔട്ടറുകളും അരിവാളും ധാന്യക്കതിരും ആലേഖനം ചെയ്ത...
ചായ ചൂടാക്കി നല്‍കാത്തതിനാല്‍ സ്വന്തം അമ്മയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍
ഇരിങ്ങാലക്കുട-വിഷു ദിനത്തില്‍ വെസ്റ്റ് കോമ്പാറ സ്വദേശിയായ കയ്പിള്ളി വീട്ടില്‍ വിഷ്ണുവാണ് ചായ ചൂടാക്കി നല്‍കാത്തതിനാല്‍ അമ്മയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് .സംഭവത്തില്‍ ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ് അമ്മ ലീലയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍...
സഭയുടെ ദൗത്യം അപരന്റെ വേദനകളില്‍ പങ്കു ചേരുന്നതിന് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ഇരിങ്ങാലക്കുട : കത്തോലിക്കാ സഭയുടെ ദൗത്യം അപരന്റെ വേദനകളില്‍ പങ്കുചേരുന്നതിനാണെന്ന് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപത നേതൃത്വം നല്‍കുന്ന 'ബ്ലസ് എ ഹോം' പദ്ധതിയുടെ...
അനധികൃത തണ്ണീര്‍തടം നികത്തല്‍ നിര്‍ത്തിവെച്ചു
ഇരിങ്ങാലക്കുട-കാറളം ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനാട് ശിവക്ഷേത്രത്തിന് പിന്നിലായി ചെമ്മണ്ട കായല്‍കോളില്‍ നാളുകളായി കൃഷിചെയ്തു വന്നിരുന്ന പാടത്ത് കുളം നിര്‍മ്മിക്കുകയും തുടര്‍ന്ന് തൊട്ടടുത്തുള്ള തണ്ണീര്‍തടം ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് നികത്തിക്കൊണ്ടിരുന്നത് അധികൃതരെത്തി തടഞ്ഞു....
ഇരിങ്ങാലക്കുട ചിറയത്ത് ആലുക്കല്‍ പോള്‍ മകന്‍ ജോര്‍ജ്ജ് (49) നിര്യാതനായി
ഇരിങ്ങാലക്കുട ചിറയത്ത് ആലുക്കല്‍ പോള്‍ മകന്‍ ജോര്‍ജ്ജ് (49) നിര്യാതനായി. സംസ്‌ക്കാരം 17-04-2019 ബുധനാഴ്ച രാവിലെ ഇരിങ്ങാലക്കുടക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.
അമ്മ-മാഗി പോള്‍
സഹോദരങ്ങള്‍- ജോസ്,ജോണ്‍,ജെയ്‌സണ്‍,ജയ ,ജോയി
ഓശാന തിരുന്നാള്‍ ആചരിച്ചു
ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഒശാന തിരുനാള്‍ ആചരിച്ചു. യേശുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ചാണ് ക്രൈസ്തവര്‍ ഓശാന തിരുന്നാള്‍ ആചരിക്കുന്നത്. ഇതോടെ ഈസ്റ്ററിന് മുന്നോടിയായുള്ള അമ്പത് നോമ്പിന്റെ...
ഡ്രൈവര്‍ ഉറങ്ങി നിയന്ത്രണം വിട്ട കാറിടിച്ച് കാട്ടുങ്ങച്ചിറയില്‍ അപകടം
ഇരിങ്ങാലക്കുട-കാട്ടുങ്ങച്ചിറ പെട്രോള്‍ പമ്പിനു സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഫോര്‍ഡ് എക്കോസ്‌പോട്ട് കാറിലും ഇരുചക്രവാഹനങ്ങളിലും എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറിടിച്ച് അപകടം .എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന വടക്കാഞ്ചേരി സ്വദേശി അബ്ബാസിന്റെ കാറിടിച്ചാണ് അപകടം നടന്നത്...