പ്രഗത്ഭര്‍ക്കൊപ്പം മൃദംഗത്തില്‍ അരങ്ങേറ്റം കുറിച്ച് ആര്യനും ഹരിഗോവിന്ദും

233

ഇരിങ്ങാലക്കുട- മൃദംഗത്തിന്റെ ഇടം തലയിലും വലംതലയിലും കുടികൊള്ളുന്ന കാലമൗനത്തെ പൊന്‍വിരലുകള്‍കൊണ്ട് തുയിലുണര്‍ത്തുന്ന കൊരമ്പ് മൃദംഗകളരിയിലെ ആര്യന്‍ ഷാജനും , ഹരിഗോവിന്ദ് ആര്‍മേനോനും ജുഗല്‍ബന്ധിക്ക് മൃദംഗത്തില്‍ പക്കമേളം വായിച്ചുകൊണ്ടു അരങ്ങേറ്റം കുറിച്ചു. ഇരിങ്ങാലക്കുട കെ എസ് ഇ സോള്‍വെന്റിന് സമീപത്തുള്ള കുളത്തുംപടി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. രാജേഷ് ചെന്നൈ, കൃഷ്ണപ്രസാദ് , വീരമണി നാഗരാജന്‍ ചെന്നൈ , ദേവാംഗന പി എസ് , അനുരാഗ് ഇ എം എന്നീ പ്രഗത്ഭര്‍ക്കൊപ്പമായിരുന്നു ആര്യന്റെയും ഹരിഗോവിന്ദിന്റെയും അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം വഴിയില്‍ നിന്നു കളഞ്ഞുകിട്ടിയ രണ്ടു പവന്‍ വരുന്ന മാല പോലീസ് സ്‌റ്റേഷനില്‍ തിരിച്ചല്‍പ്പിച്ചു ഏവരുടെ പ്രശംസ പിടിച്ചുപറ്റിയാളാണ് ആര്യന്‍ ഷാജന്‍

Advertisement