ഓശാന തിരുന്നാള്‍ ആചരിച്ചു

266
Advertisement

ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഒശാന തിരുനാള്‍ ആചരിച്ചു. യേശുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ചാണ് ക്രൈസ്തവര്‍ ഓശാന തിരുന്നാള്‍ ആചരിക്കുന്നത്. ഇതോടെ ഈസ്റ്ററിന് മുന്നോടിയായുള്ള അമ്പത് നോമ്പിന്റെ അവസാന വാരത്തിലേക്ക് വിശ്വാസികള്‍ പ്രവേശിച്ചു. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിഫിന്‍ കൈതാരത്ത്, ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍, നിത്യാരാധന കേന്ദ്രം റെക്ടര്‍ ഫാ. ഷാബു പുത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 18ന് പെസഹാ ദിനത്തില്‍ ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. 19ന് ദു:ഖവെള്ളി ആചരിക്കും. 21നാണ് ഈസ്റ്റര്‍.

Advertisement