വ്യത്യസ്തമായ പരിപാടികളുമായി വിദ്യാര്‍ത്ഥികള്‍ പ്രചാരണത്തില്‍

353

ഇടതുപക്ഷ വിദ്യാര്‍ത്ഥി മുന്നണിയുടെ നേതൃത്ത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഃരാജാജി മാത്യൂ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ചുവന്ന തൊപ്പികളും രാജാജിയുടെ കട്ട്ഔട്ടറുകളും അരിവാളും ധാന്യക്കതിരും ആലേഖനം ചെയ്ത കൊടികളും വച്ച് അലങ്കരിച്ച സൈക്കിളുകളില്‍ ആണ് വിദ്യാര്‍ത്ഥികള്‍ നഗരം ചുറ്റി രാജാജി മാത്യൂ തോമസിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി ഫ്‌ളാഗ് ഓഫ് ചെയ്ത സൈക്കിള്‍ റാലി, കുട്ടംകുളം വഴി ഠാണാവ് സിഗ്‌നല്‍ ചുറ്റി ബസ് സ്റ്റാന്റിനടുത്ത് സമാപിച്ചു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി വിഷ്ണു പ്രഭാകര്‍, പ്രസിഡന്റ് നിജു വാസു, എ.ഐ.എസ്.എഫ് മണ്ഡലം ജോ.സെക്രട്ടറി വിഘ്‌നേഷ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്ത്വം നല്‍കി.

Advertisement