കേരളം ഭരിക്കുന്നത് പിണറായി കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് : അബ്ദുള്ളകുട്ടി

221

ഇരിങ്ങാലക്കുട: കേരളം ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് പിണറായി കുഞ്ഞാലികുട്ടി കൂട്ടുകെട്ടാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടി പറഞ്ഞു. ഇരിങ്ങാലക്കുട ബിജെപി നഗരസഭ സമിതി സംഘടിപ്പിച്ച രാഷട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സി പി എം വോട്ട് ലീഗിന് മറിച്ചുനല്കിയതും ഈ കൂട്ടുകെട്ടിന്റെ തീരുമാനപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭാവിയില്‍ കേരളത്തിന്ന് മഹാവിപത്ത് സൃഷ്ടിക്കു മെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ട കഴിവുകെട്ട മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. നിസ്വാര്‍ത്ഥ പ്രവര്‍ത്തകരുടെ മഹാപ്രസ്ഥാനമാണ് ബി ജെ പി . ബിജെപിയിലെത്തിയപ്പോഴാണ് ദേശീയ മുസ്ലിമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കണ്ട ശക്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു.യഥാര്‍ത്ഥ ഗാന്ധി സ്‌നേഹികള്‍ ആര്‍ എസ് എസ്.പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ക്കെതിരെ നടത്തുന്ന നുണ പ്രചരണങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കുടുങ്ങരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കാശ്മീര്‍ വിഷയം വഷളാക്കിയത് ഷിയ, നെഹ്രു, ഗുലാം നബി ആസാദ്’ കുടുംബങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ ശബരിമല വിഷയം വഷളാക്കിയത് നിരീശ്വരവാദികളായ നെഹ്രുവും പിണറായി വിജയനുമാണെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ വിധി ഹിന്ദു മുസ്ലിം സമൂഹങ്ങള്‍ സമാധാനപരമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ സമിതി പ്രസിഡണ്ട് ടി .കെ ഷാജുട്ടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ ഐനികുന്നത്ത്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍ അജി ഘോഷ്, എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍, വൈസ് പ്രസിഡണ്ട് ഷൈജു കുറ്റിക്കാട്ട് , ഒബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് കൂപേഷ് ചെമ്മണ്ട , കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ എന്നിവര്‍ സംബന്ധിച്ചു.

 

Advertisement