കടുത്ത വേനലില്‍ കാട്ടു തീക്കെതിരെ ബോധവല്‍ക്കരണ റാലി

424
Advertisement

നടവരമ്പ് : ഗവ .മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS വിദ്യാര്‍ത്ഥികള്‍ ,വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനുമായി സഹകരിച്ചുകൊണ്ടു വാഴച്ചാലില്‍ കാട്ടു തീക്കെതിരെ ബോധവല്‍ക്കരണ റാലി നടത്തി .വിനോദ സഞ്ചാരികള്‍ അധികമായി വരുന്ന ഈ അവധിക്കാലത്,കടുത്ത വേനലില്‍ സഞ്ചാരികളുടെ അശ്രദ്ധകൊണ്ട് തീ പടരാന്‍ സാധ്യത ഏറെയാണ് .വനവും വനസമ്പത്തും കാത്തുസൂക്ഷിക്കേണ്ട ആവശ്യം വിളിച്ചോതുന്ന പ്ലക് കാര്‍ഡുകള്‍ എന്തിയുള്ള കുട്ടികളുടെ റാലി വാഴച്ചാല്‍ സെക്ഷന്‍ ഫോറെസ്‌റ് ഓഫീസര്‍ മഹേഷ് ടാറ്റ ഉദ്ഘാടനം ചെയ്തു ബീറ്റ് ഫോറെസ്‌റ് ഓഫീസര്‍ അനീഷ് ,NSS പ്രോഗ്രാം ഓഫീസര്‍ സ്മിത .T.V,ഷകീല എന്നിവര്‍ ആശംസകള്‍ ഏകി .കുമാരി .അല്‍ഫിയ കരീം ,അനുരാഗ് എന്നീ വിദ്യാര്‍ത്ഥികള്‍ റാലിക്ക് നേതൃത്വം നല്‍കി .

Advertisement