അനധികൃത തണ്ണീര്‍തടം നികത്തല്‍ നിര്‍ത്തിവെച്ചു

427
Advertisement

ഇരിങ്ങാലക്കുട-കാറളം ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനാട് ശിവക്ഷേത്രത്തിന് പിന്നിലായി ചെമ്മണ്ട കായല്‍കോളില്‍ നാളുകളായി കൃഷിചെയ്തു വന്നിരുന്ന പാടത്ത് കുളം നിര്‍മ്മിക്കുകയും തുടര്‍ന്ന് തൊട്ടടുത്തുള്ള തണ്ണീര്‍തടം ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് നികത്തിക്കൊണ്ടിരുന്നത് അധികൃതരെത്തി തടഞ്ഞു. നാട്ടുക്കാര്‍ ആര്‍ ഡി ഒ ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ അടക്കമുള്ള ബന്ധപ്പെട്ട അധികൃതരെത്തി അനധികൃത പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കാരണം . നിര്‍മ്മാണപ്രവര്‍ത്തനങ്ങളുപയോഗിച്ചിരുന്ന ജെ സി ബി കസ്റ്റഡിയിലെടുക്കാനും തഹസില്‍ദാര്‍ ആവശ്യപ്പെട്ടു.