സീറോ മലബാര്‍ സഭയുടെ മാധ്യമ വക്താക്കളുടെ പാനലിലേക്ക് കത്തീഡ്രല്‍ വികാരി തിരഞ്ഞെടുക്കപ്പെട്ടു

356
Advertisement

ഇരിങ്ങാലക്കുട- സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ സഭയ്ക്ക് വേണ്ടി സംസാരിക്കുന്നതിനുള്ള മാധ്യമവക്താക്കളുടെ പാനലിലേക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ നിയമിതനായി. രൂപത തലങ്ങളില്‍ മീഡിയ വിംങ്ങുകള്‍ രൂപീകരിച്ച് മാധ്യമ തലത്തില്‍ കൂടുതല്‍ ശക്തിയോടെ സഭയുടെ സാന്നിദ്ധ്യമറിയിക്കുവാനാണ് മീഡിയ കമ്മീഷന്‍ ലക്ഷ്യം വെയ്ക്കുന്നത്