അര്‍ദ്ധരാത്രിയില്‍ സാമൂഹ്യവിരുദ്ധന്റെ വിളയാട്ടം എസ്.ഐ.ബിബിനും കൂടല്‍മാണിക്യം സെക്യൂരിറ്റി അടക്കം നിരവധി പേര്‍ക്ക് പരിക്ക്

1512

ഇരിങ്ങാലക്കുട : അര്‍ദ്ധരാത്രിയില്‍ സാമൂഹ്യവിരുദ്ധന്‍ നടത്തിയ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നില്‍വെച്ച് സെക്യൂരിറ്റിയെ അടിച്ച് വീഴ്ത്തിയ അക്രമി നാഷ്ണല്‍ സ്‌കൂള്‍ വഴി പോവുവകയും വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയും കല്ലെറിയുകയും ചെയ്യുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ.ബിബിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ പെട്രോളിംങ്ടീം അംഗങ്ങളടക്കം സംഭവസ്ഥലത്ത് വരികയും ഏറെ മല്‍പിടുത്തത്തിന് ശേഷം അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയും ചെയ്യുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ എസ്.ഐ.ബിബിനും പിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ ദേവസ്വം സെക്യൂരിറ്റി ചെമ്മണ്ട വാരികാട്ടില്‍ ഗോപിനാഥനെ(63) ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലഹരിക്കടിമയായ അക്രമി താണിശ്ശേരി സ്വദേശി ശ്രീനാഥിനെ(33) പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പോലീസ് ചോദ്യം ചെയ്തു വരുന്നു.

Advertisement