മൂര്‍ക്കനാട് വീട് കയറി ആക്രമിച്ചു

272
Advertisement

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് പൊറക്കാട്ടുകുന്ന് കൊളക്കാട്ടില്‍ വീട്ടില്‍ ജയന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകള്‍ എത്തി ആക്രമണം നടത്തിയത്. ജനലുകളും, വാതിലുകളും അക്രമിസംഘം തകര്‍ത്തു. ജയന്റെ ബന്ധുവായ മൂര്‍ക്കനാട് സ്വദേശി ശ്യാമും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് ജയന്‍ പറഞ്ഞു. ജയന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.