ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌കാരം പറമ്പില്‍ നാരായണന്‍ നായര്‍ക്ക്

258
Advertisement

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നല്‍കി വരുന്ന ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌കാരത്തിന് ഇലത്താള കലാകാരന്‍ പറമ്പില്‍ നാരായണന്‍ നായര്‍ അര്‍ഹനായി. ആറാട്ടുപുഴ ശാസ്താവിന്റെ നാലു പൂരങ്ങളിലെ മേളങ്ങള്‍ക്കും 51 വര്‍ഷമായി തുടര്‍ച്ചയായി നല്‍കിവരുന്ന സ്തുത്യര്‍ഹ സേവനമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ്ണ പതക്കവും കീര്‍ത്തി ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന ഈ പുരസ്‌കാരം കൊടിയേറ്റം ദിവസമായ 2019 മാര്‍ച്ച് 13ന് വൈകീട്ട് 6ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ വെച്ച് സമ്മാനിക്കും.ആറാട്ടുപുഴ പൂരത്തിനും ദേവമേളക്കും വേണ്ടി മികച്ച സേവനം നല്‍കിവരുന്ന ബഹുമാന്യ വ്യക്തികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്രോപദേശകസമിതി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.