നീഡ്സിന്റെ ആർട് അറ്റ് ഹോം 2020 ആരംഭിച്ചു

70
Advertisement

ഇരിങ്ങാലക്കുട : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീടുകളിൽ അടച്ചുപൂട്ടിയിരിക്കുന്നവർക്ക് മാനസികോല്ലാസം ലക്ഷ്യമിട്ടു വീട്ടിലിരുന്നു തന്നെ മത്സരിക്കാവുന്ന കലോത്സവം ഒരുക്കി നീഡ്‌സ്. ആർട് അറ്റ് ഹോം 2020 എന്നപേരിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിൽ ലളിതഗാനം, സിനിമാഗാനം, മിമിക്രി, മോണോ ആക്ട്, കാവ്യാലാപനം, നാടൻപ്പാട്ട്, പ്രസംഗം, സിനിമാറ്റിക് ഡാൻസ്, ഫോക് ഡാൻസ്, പുഞ്ചിരി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ മത്സര ഇനം വീഡിയോയിൽ പകർത്തി 23 നു മുൻപായി വാട്സ് ആപ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447550688 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ, കൺവീനർ ഷെയ്ക് ദാവൂദ് എന്നിവർ അറിയിച്ചു.

Advertisement