സ്വച്ഛതാ ഹി സേവ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു

313
Advertisement

ഇരിങ്ങാലക്കുട-കേന്ദ്രസര്‍ക്കാരിന്റെ കുടി വെള്ളം ,ശുചിത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 2018 സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെ സ്വച്ഛതാ ഹി സേവ ക്യാമ്പെയ്ന്‍ നടന്നു വരുന്നുണ്ട് .ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 4 ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ,സി ഡി എസ് അംഗങ്ങള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍,ഹരിതാകര്‍മ്മസേനാംഗങ്ങള്‍ ,ആശ വര്‍ക്കര്‍മാര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.ഈ പദ്ധതിയെക്കുറിച്ച് ശുചിത്വമിഷന്റെ ഫാക്കല്‍റ്റി അംഗം ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു

Advertisement