ഉരിയരിച്ചിറ കുളം നവീകരണപദ്ധതി ഉദ്ഘാടനം

93

ഇരിങ്ങാലക്കുട : നഗരസഭ 15 വാർഡ് ഉരിയരിച്ചിറ കുളത്തിന്റെ നവികരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവഹിച്ചു. വാർഡ് കൗൺസിലർ ധന്യ ജിജു കോട്ടോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നവികരണ പ്രവർത്തനങ്ങളെ കുറിച്ച് വിശദികരിച്ചു. 2019-2020 ജനകിയസൂത്രണത്തിൽ രണ്ട് പദ്ധതികളായിട്ടാണ് ഫണ്ട്‌ അനുവദിച്ചിട്ടുള്ളതെന്നും, അതിൽ സംരക്ഷണ ഭിത്തിയുടെ പണികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും , അടുത്ത ഘട്ടത്തിൽ പടവുകൾ കെട്ടിയും, മുകൾഭാഗവും വശങ്ങളും ടൈൽസ് വിരിച്ചും, സ്റ്റീൽ ഹാൻഡ് ഗ്രില്ലുകൾ പിടിപ്പിച്ച് കുളത്തിന്റെ വശങ്ങൾ മനോഹരമാകുന്ന പ്രവർത്തികളാണ് പൂർത്തീകരിക്കാനുള്ളതെന്നും അറിയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, മുൻസിപ്പൽ കൗൺസിലർ അഡ്വ വി സി വർഗീസ് എന്നിവർ ആശംസകൾ നേർന്നു. അഡ്വ പി ജെ തോമാസ് സ്വാഗതവും, ജസ്റ്റിൻ ജോൺ നന്ദിയും പറഞ്ഞു.

Advertisement