ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് കോവിഡ് – 19 വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

36

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സെൻട്രൽ, മെട്രോ ഹെൽത്ത് കെയറുമായി സഹകരിച്ചു് കോവിഡ്-19 വാക്സിനേഷൻ ക്യാമ്പ് നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി .ജോർജു് ക്യാബ് ഉദ്ഘാടനം ചെയ്തു. ജി. ജി. ആർ ഫ്രാൻസിസ് കോക്കാട്ട് ആശംസകൾ അറിയിച്ചു. സെക്രട്ടറി ഡേവിസ് കരപ്പറമ്പിൽ, ക്ലബ്ബ് ഡയറക്ടർമാരായ പ്രിൻസ് ടി.ജെ, ടി.പി സബാസ്ററ്യൻ, ജോൺ കെ. വി, ഹരികുമർ കെ. ടി, ഷാജു ജോർജു്, അനിൽ മാത്യു, രാജേഷ് മേനോൻ, ബിജോയ് വിശ്വനാഥ്, ജോജോ കെ. ജെ, ഇ. വി. സുരേഷ്, സുധീഷ് ബി.ആർ, സബാസ്ററ്യൻ സി. ജെ എന്നിവർ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡണ്ട് യു. മധുസൂദനൻ സ്വാഗതവും മെട്രോ ഹെൽത്ത് കെയർ മാനേജർ (ഓപറേഷൻസ്) മുരളി ദത്തൻ നന്ദിപ്രകാശനം ചെയ്തു

22

Advertisement