കാറളം വി .എച്ച് .എസ് .എസ് സ്‌കൂളില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനവും മുട്ടക്കോഴി വിതരണവും സംഘടിപ്പിച്ചു

283
Advertisement

കാറളം-മൃഗസംരക്ഷണ വകുപ്പിന്റെയും കാറളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കാറളം വി .എച്ച് .എസ് .എസ് സ്‌കൂളില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനവും മുട്ടക്കോഴി വിതരണ പദ്ധതിക്കും തുടക്കമായി.സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു.ചീഫ് വെറ്റനറി ഓഫീസര്‍ സി ജെ ജോണി പദ്ധതി വിശദീകരണം നടത്തി.മാനേജര്‍ കാട്ടിക്കുളം ഭരതന്‍ ,തൃശൂര്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ എന്‍കെ ഉദയപ്രകാശ് ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംല അസീസ് ,വൈസ് പ്രസിഡന്റ് കാറളം ഗ്രാമപഞ്ചായത്ത് അംബിക സുഭാഷ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍ ,കാറളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എല്‍ ഡി ഫ്രാന്‍സിസ് മാസ്റ്റര്‍ ,ഷീജ സന്തോഷ് ,കെ വി ധനേഷ് ബാബു,ഷൈജ വെട്ടിയാട്ടില്‍ ,വി ജി ശ്രീജിത്ത് ,സരിത വിനോദ് ,സുനിത മനോജ് ,പ്രമീള ദാസന്‍ ,പി ടി എ പ്രസിഡന്റ് എം. എസ് സുരേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കാറളം വെറ്റനറി സര്‍ജന്‍ ഡോ.ജോമി ജോണ്‍ നന്ദിയും ,വി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ്സ് രമാ ദേവി ടീച്ചര്‍ സ്വാഗതവും പറഞ്ഞു

Advertisement