ഡോ. എ.എന്‍. ഗീതയ്ക്ക് അവിട്ടത്തൂര്‍ പൗരാവലി സ്വീകരണം നല്‍കി

348
Advertisement

അവിട്ടത്തൂര്‍: ഡോക്ടറേറ്റ് നേടിയ എ.എന്‍.ഗീതക്ക് അവിട്ടത്തൂര്‍ പൗരാവലി സ്വീകരണം നല്‍കി. അവിട്ടത്തൂര്‍ മഹാദേവക്ഷേത്രം ശ്രീരുദ്രം ഹാളില്‍ നടന്ന ചടങ്ങില്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ ഡോ.കെ.ജയപ്രസാദ് ഗീതയെ ആദരിച്ചു. കെ.ബി.സുരേഷ് പ്രബന്ധത്തെ പരിചയപ്പെടുത്തി. പി.എന്‍.ഈശ്വരന്‍, രാഘവപൊതുവാള്‍, ദിനേഷ് വാര്യര്‍, കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, ശ്രീകുമാര്‍ മേനോത്ത്, തുമ്പൂര്‍ ലോഹിതാക്ഷന്‍, ബക്കര്‍ മേത്തല, പി.കെ.ഭരതന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.സി.സുരേഷ് സ്വാഗതവും ഇ.കെ.കേശവന്‍ നന്ദിയും പറഞ്ഞു.

 

Advertisement