പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു രാജി വെച്ചു

1150
Advertisement

പടിയൂര്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു രാജി വെച്ചു.ഇടത്പക്ഷ ധാരണ അനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തികരിച്ചതിനാലാണ് രാജി സമര്‍പ്പിച്ചത്.രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജികത്ത് സമര്‍പ്പിച്ചത്.സി പി ഐ യെ പ്രതിനിധികരിച്ചാണ് ബിജു പഞ്ചായത്ത് പ്രസിഡന്റ് ആയത്.അടുത്ത ഊഴം സി പി എം പ്രതിനിധിക്കാണ്.ജില്ലയില്‍ പദ്ധതി പണം 100 ശതമാനം ചിലവഴിക്കുകയും നികുതിപിരിവ് 100 ശതമാനം ആക്കുകയും പൂര്‍ത്തികരിക്കാത്ത വീടുകളുടെ പൂര്‍ത്തികരണത്തിനായി ലൈഫില്‍ ഉള്‍പെടുത്തി വീടുകളുടെ പൂര്‍ത്തികരണം 100 ശതമാനം ആക്കുകയും ചെയ്ത് ചരിത്രത്തില്‍ ഇടം നേടിയാണ് ബിജു രണ്ടര വര്‍ഷകാലത്തേ സേവനം പൂര്‍ത്തിയാക്കി സ്ഥാനം രാജി വെച്ചത്.കാക്കതിരുത്തി,മതിലകം,കോതറ,അരിപ്പാലം,എന്നിങ്ങെ നാല് പാലങ്ങളിലും സ്ട്രീറ്റ്‌ലൈറ്റ്,ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ കോതറ ലിഫ്റ്റ് ഇറിഗേഷന്‍,ജൈവമാലിന്യ സംസ്‌ക്കരണത്തിനായി റിംങ്ങ് കമ്പോസ്റ്റ്,ബയോഗ്യാസ് പ്ലാന്റ് ,എല്ലാ വിടുകളിലും കക്കൂസ്,ആശ്രയ അഗതി,പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതികള്‍ 100 ശതമാനം ഗുണമേന്‍മയോടെ നടപ്പിലാക്കി,ഗ്രാമീണ റോഡുകളുടെ ടാറംങ്ങ് ,കോണ്‍ക്രീറ്റംങ്ങ് എന്നി പദ്ധതികളും നടപ്പിലാക്കി ജില്ലയിലെ മികച്ച പഞ്ചായത്തെന്ന അംഗീകാരം പടിയൂര്‍ പഞ്ചായത്തിന് നേടി കൊടുത്താണ് ബിജു സ്ഥനം ഒഴിയുന്നത്.

Advertisement