സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന കാട്ടൂരില്‍ ഒരാള്‍ പിടിയില്‍

2550

കാട്ടൂര്‍ : സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പനക്കായി കൊണ്ട്‌വന്നയാളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തളിക്കുളം കൈതക്കല്‍ കോളനിയിലെ പുതിയ വീട്ടില്‍ അബു താഹിര്‍ (20) എന്നയാളെയാണ് പറയന്‍കടവ് റോഡില്‍ വെച്ച് എസ് ഐ ബൈജു.ഇ.ആര്‍,അഡീഷ്ണല്‍ എസ് ഐ ബസന്ത്, സീനിയര്‍ സി പി ഓ നൗഷാദ്, സി പി ഓ റെജിന്‍, സുഭാഷ്, നിഖില്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനക്കായി കൊണ്ട് വന്ന പതിനഞ്ചോളം പേക്കറ്റ് കഞ്ചാവ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു. 500 രൂപയുടെ ചെറിയ പൊതികളായാണ് പ്രതി കഞ്ചാവ് വിതരണം ചെയ്തിരുന്നത്. പ്രധാനമായും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടു കൊണ്ടാണ് വില്‍പ്പന.

 

Advertisement