സാഷെലിറ്റ് ക്വിസ് മത്സരം

256

ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം സിസ്റ്റര്‍ മേരി ഫ്രാങ്കോ അനുസ്മരണ ഇന്റര്‍ കോളജിയറ്റ് ക്വിസ് മത്സരം സാഷെലിറ്റ് 2018 സംഘടിപ്പിച്ചു. ക്വിസ് മാസ്റ്റര്‍ ശ്രീ. വിശ്വാസ് വിശ്വം (അസി.പ്രൊഫസര്‍, മടപ്പള്ളി കോളജ്, കോഴിക്കോട്) നേതൃത്വം നല്‍കിയ മത്സരത്തില്‍ 17 ടീമുകള്‍ പങ്കെടുത്തു.
അമര്‍നാഥ് ഉദയ സോമന്‍ നായര്‍ , ഗ്ലോറിയ പോള്‍ പി. ( സെന്റ് അലോഷ്യസ് കോളജ്, ഏല്‍ത്തുരുത്ത്) ഒന്നാം സ്ഥാനവും ലിയ ജേക്കബ്ബ് ഒ. , സീമ സി. ഒ. ( സെന്റ് അലോഷ്യസ് കോളജ് ഏല്‍ത്തുരുത്ത് ) രണ്ടാം സ്ഥാനവും അനന്തു സി.വി., സൂരജ് കെ.സ് (ശ്രീകൃഷ്ണ കോളജ്, ഗുരുവായൂര്‍) മൂന്നാം സ്ഥാനവും നേടി. യഥാക്രമം അയ്യായിരം , മൂവായിരം , ആയിരം രൂപ സമ്മാനത്തുകയും ട്രോഫികളും ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഷാലി അന്തപ്പന്‍ സമ്മാനിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബെല്‍, ക്വിസ് മാസ്റ്റര്‍ ശ്രീ വിശ്വാസ് വിശ്വം, ശ്രീമതി റിനി ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement