‘വിദൂരവിദ്യാഭ്യാസത്തിന്റെ ഭാവി’: പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന സെമിനാര്‍ നടന്നു

545
Advertisement

തൃശൂര്‍ : സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ,ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന വിദ്യാഭ്യാസ മേഖലയുടെ ഭാവിയെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി വിദൂര വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന പേരില്‍ പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സെമിനാര്‍ നടത്തി .തൃശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ് ഹാളില്‍ ചേര്‍ന്ന സെമിനാര്‍ മുന്‍ മന്ത്രിയും കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റുമായ ബഹു. കെ പി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബഹു. രാജന്‍ തോമസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന രക്ഷാധികാരി രാജേഷ് മേനോന്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ജിജി വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണവും സല്‍ജു ജോസഫ് വിഷയാവതരണവും നടത്തി .സംസ്ഥാന ട്രഷറര്‍ യു നാരായണന്‍ നന്ദി പറഞ്ഞു

 

 

Advertisement