കുട്ടനാട്ടിലെ കൈനകരി നിവാസികള്‍ക്ക് സഹായഹസ്തവു മായി കല്ലേറ്റുംകര ലയണ്‍സ് ക്ലബ്

511
Advertisement

ആലപ്പുഴ: കൈനകരിയിലെ ആയിരം വല്ലി ക്യാമ്പിലെ 60- ഓളം കുടുംബങ്ങള്‍ക്ക് കല്ലേറ്റുംകര ലയണ്‍സ് ക്ലബ് ,അവശ്യസാധനങ്ങളായ കുടിവെള്ളവും ഭക്ഷ്യസാധനങ്ങളും മരുന്നുകളും വസ്ത്രങ്ങളും ( 26- 07-18) കൈമാറി. ക്യാമ്പ് ലീഡറായ ജിജിയും മറ്റംഗങ്ങളും സഹായം ഏറ്റു വാങ്ങി.ലയണ്‍സ് ക്ലബ് പ്രസിണ്ടന്റ് ഷിബു കോക്കാട്ട്, സെക്രട്ടറി ജെക്‌സന്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ മെല്‍വിന്‍ ആന്റണി, ബോര്‍ഡ് അംഗങ്ങളായ എ.ആര്‍.രാമകൃഷ്ണന്‍, ടി.വി. ലോറന്‍സ്, ജിക്‌സൊ കോരേത്ത്, സജി കോക്കാട്ട് നിഥിന്‍ ലോറന്‍സ്, എന്നിവര്‍ നേതൃത്വം നല്‍കി.